കാഞ്ഞങ്ങാട് : ഓടിക്കൊണ്ടെ കാർ തീപിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ ചാടിയിറങ്ങിയത്തിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇന്ന് രാത്രി ബേക്കൽ കോട്ടക്ക് മുന്നിലാണ് കാറിന് തീപിടിച്ചത്. മാസ്തി ഗുഡ സ്വദേശി ഷെരീഫിൻ്റെ കാറിനാണ് തീ പിടിച്ചത്. മുൻ വശം പൂർണമായും കത്തി നശിച്ചു. ബോണറ്റിൽ നിന്നും തീ ആളിപടരുകയായിരുന്നു. തൊട്ടടുത്ത ഹോട്ടലിലേക്ക് തിരിക്കുന്നതിനിടെയായിരുന്നു തീ പിടുത്തം. റോഡിൻ്റെ മധ്യത്തിൽ വെച്ചായിരുന്നു തീ പിടിച്ചത്. കാഞ്ഞങ്ങാട് - കാസർകോട് റൂട്ടിൽ കുറച്ച് സമയത്തേക്ക് ഗതാഗതം സ്തംഭിച്ചു. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സ് എത്തി. ഇതിനിടയിൽ നാട്ടുകാർ തീയണച്ചു. സർവീസ് ചെയ്ത് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബേക്കൽ ഭാഗത്തേക്ക് പോകവെയാണ് കാറിന് തീ പിടിച്ചത്. ഭാഗ്യം കൊണ്ട് മാത്രം ആളപായമുണ്ടായില്ല.
0 Comments