കാഞ്ഞങ്ങാട് :റിട്ട. ഫയർ ഉദ്യോഗസ്ഥൻ്റെ വീടിന് സമീപം ഉണക്കാനിട്ട കാൽ ലക്ഷത്തോളം രൂപയുടെ അടക്കമോഷണം പോയി.മടിക്കൈ ആലമ്പാടി ചാർത്താ ങ്കാൽ ജനാർദ്ദനൻ്റെ 75 കിലോയോളം വരുന്ന അടക്ക യാണ് മോഷണം പോയത്. അയൽവാസിയുടെ പറമ്പിൽ ഉണക്കാനിട്ടിരുന്ന അടക്ക യാണ് മോഷണം പോയത്. രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. നീലേശ്വരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
0 Comments