Ticker

6/recent/ticker-posts

വീട് പൂട്ടി പോകുന്നവരുടെ ശ്രദ്ധക്ക് പൊലീസിനെ അറിയിക്കണം

കാഞ്ഞങ്ങാട് :വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കണം. അടച്ചിട്ട വീട് കേന്ദ്രീകരിച്ച് കവർച്ചകൾ റി
പ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വീണ്ടുംപൊലീസിന്റെ അറിയിപ്പ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information'' സൗകര്യം ഇതിനായി വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.
Reactions

Post a Comment

0 Comments