Ticker

6/recent/ticker-posts

ബേഡകം കൊളത്തൂരിൽ പുലി കൂട്ടിൽ കുടുങ്ങി

കാഞ്ഞങ്ങാട് : ബേഡകം കൊളത്തൂരിൽ പുലി വനം വകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. ഇന്ന് രാത്രി 10 മണിയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. വറോട്ടിയിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആളുകൾ തടിച്ച് കൂടിയതോടെ കൂട്ടിനുള്ളിൽ പുലി അക്രമസ്വഭാവം കാട്ടി. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വലയിൽ കുരുക്കി വാഹനത്തിൽ കയറ്റുന്ന പുലിയെ രാത്രി തന്നെ സ്ഥലത്ത് നിന്നും മാറ്റാനുള്ള ശ്രമത്തിലാണ്. രണ്ടാഴ്‌ച മുമ്പ് പ്രദേശത്ത് തുരങ്കത്തിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയിരുന്നു. മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പുലി രക്ഷപ്പെടുകയായിരുന്നു.

Reactions

Post a Comment

0 Comments