Ticker

6/recent/ticker-posts

ഭർത്താവ് ഓടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണ് ഭാര്യ മരിച്ചു അപകടം കാഞ്ഞങ്ങാട് കുന്നുമ്മലിലെ ഹമ്പിൽ തട്ടി

കാഞ്ഞങ്ങാട് :ഭർത്താവ് ഓടിച്ച
മോട്ടോർ ബൈക്കിൽ നിന്നും തെറിച്ചു വീണ് ഭാര്യ മരിച്ചു. അപകടം ഇന്ന് രാവിലെ കാഞ്ഞങ്ങാട് കുന്നുമ്മലിലെ ഹമ്പിൽ തട്ടി. മടിക്കൈ എരിക്കുളം കൊരങ്ങനാടിയിലെ ജോണിൻ്റെ ഭാര്യ ഇ. കെ. രാധ 50 ആണ് മരിച്ചത്. കുന്നുമ്മലിലെ ഹമ്പിൽ തട്ടിയ ബൈക്കിൽ നിന്നും തെറിച്ച് തൊട്ടടുത്ത ഹോട്ടലിൻ്റെ വരാന്തയിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഉടൻ ഐഷാൽ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ചികിൽസക്ക് ശേഷം മംഗലാപുരത്തേക്ക് കൊണ്ട് പോകവെ കാസർകോടെത്തുമ്പോഴേക്കും മരിച്ചു. ഷുഗർ സംബന്ധമായ അസുഖത്തിന് കാസർകോട് ആശുപത്രിയിലെത്തുന്ന വിദഗ്ധ ഡോക്ടറെ കാണാൻ പോകുന്നതിനിടെയാണ് മരണം.
Reactions

Post a Comment

0 Comments