Ticker

6/recent/ticker-posts

രണ്ട് വനിത തൊഴിലാളികളെ പുറത്താക്കിയതിനെ തുടർന്ന് കാഞ്ഞങ്ങാട്ട് വസ്ത്രാലയത്തിൽ തർക്കം, പൂട്ടിയ കട തുറന്നു

കാഞ്ഞങ്ങാട് :രണ്ട് വനിത തൊഴിലാളികളെ പുറത്താക്കിയതിനെ തുടർന്ന്  കാഞ്ഞങ്ങാട്ട് വസ്ത്രാലയത്തിൽ തർക്കം. ഉച്ച വരെ 
പൂട്ടിയ കട പിന്നീട്തുറന്നു. ഹോസ്ദുർഗിലെ സൂര്യ ടെക്സ്റ്റെൽസാണ് പൂട്ടിച്ചത്. ജോലിക്കിടെ സ്ഥാപനത്തിൽ തർക്കമുണ്ടാക്കിയ രണ്ട് വനിത ജോലിക്കാരെ കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു. ശനിയാഴ്ച ജോലിക്കെത്തിയെങ്കിലും ഇവരെ ജോലിയിൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് ഇവർ സിഐടിയു യൂണിയനിൽ പരാതി നൽകി. വസ്ത്രാലയത്തിലെത്തിയ നേതാക്കൾക്കെതിരെ സ്ഥാപനത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം തൊഴിലാളികൾ ഗോ ബാക്ക് വിളിച്ചതോടെ മറുവിഭാഗം സംഘടിക്കുകയും പൂട്ടിക്കിടന്ന സ്ഥാപനത്തിന് മുന്നിൽ കൊടി കെട്ടുകയും ചെയ്തു. ഉച്ച വരെ തർക്കം തുടർന്നു. വ്യാപാരി നേതാക്കൾ അടക്കം പ്രശ്നത്തിൽ ഇടപെടുകയും ഉച്ചയോടെ ചർച്ച നടത്തി കട വീണ്ടും തുറന്നു.
Reactions

Post a Comment

0 Comments