Ticker

6/recent/ticker-posts

വനിത ദിനത്തിൽ കേശദാനത്തിൽ മാതൃകയായി കുഞ്ഞ് റിസ് വാന

ചെറുവത്തൂർ :മാർച്ച് 8 വനിതാ
ദിനത്തിൽ സേവനത്തിലൂടെ കുഞ്ഞുമാലാഖ താരമായി. ക്യാൻസറിന്റെ ദുരിതം പേറുന്നവർക്ക് താൻ ഓമനിച്ച് വളർത്തിയ മുടി മുറിച്ച് നൽകിയാണ് റിസ് വാന ഇസ്മായിൽ താരമായത്.
വേദനിക്കുന്നവന്റെ ഹൃദയത്തിലേക്കു  കരുണയുടെ കരങ്ങളാൽ  ചൊരിഞ്ഞത് ചെറുവത്തൂർ ജി.എഫ്. വി.എച്ച്. എസ്. എസ് സ്കൂളിലെ ഒന്നാം ക്ലാസുകാരി റിസ് വാന ഇസ്മായിൽ  ആണ്.
ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ  മുടി ഉപകരിക്കും. ചെറുവത്തൂർ തുരുത്തി സ്വദേശികളായ എം.ഇസ്മായിലിന്റെയും,പി.വി. സുബൈദയുടെയും മകളാണ് റിസ് വാന.
സന്നദ്ധ രക്തദാനം പോലെ, അവയവ ദാനം പോലെ മഹത്തായൊരു സന്ദേശമാണ് കേശദാനവും നൽകുന്നത്. കാൻസർ ബാധിതരായ പ്രിയപ്പെട്ടവർ കീമോതെറാപ്പിക്ക് വിധേയമാവുമ്പോൾ ചികിൽസയുമായി ഭാഗമായി ഉണ്ടാവുന്ന മുടികൊഴിച്ചിൽ രോഗികൾക്ക് വലിയ മനോവിഷമത്തിന്ന് വഴിതെളിക്കാറുണ്ട്.
നല്ല രീതിയിലുള്ള നമ്മുടെ ചിന്തയും പ്രവർത്തിയും കൊണ്ട് സഹജീവികള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപെട്ടു.
 തൃശ്ശൂരിലെ  അമല  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹെയർ ബാങ്കിലേക് ബ്ലഡ്‌ ഡോണോർസ് കേരള വഴിയാണ്  ഇവര്‍ മുടി ദാനം ചെയ്തത്.
ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി.പ്രമീള യുടെ സാന്നിധ്യത്തിൽ ബ്ലഡ്‌ ഡോണോർസ് കേരള കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ് മാടാപ്പുറം മുടി ഏറ്റു വാങ്ങി.
ചടങ്ങിൽ മനോജ്‌ തൃക്കരിപ്പൂർ,രതീഷ് പള്ളിക്കര,നിഷ മനോജ്‌,രാഹുൽ മനോജ്‌,സ്നേഹ,മറിയമ്പി സംബന്ധി
ച്ചു .
കേശദാനം ചെയ്യാൻ താൽപര്യമുള്ളവർ 9947512648 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Reactions

Post a Comment

0 Comments