കാഞ്ഞങ്ങാട് :വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ പ്രകാശ് പ്ലാൻ്റേഷനിൽ നിന്നും ഭൂമി വാങ്ങിയ കർഷകർക്ക് കൈവശ രേഖകൾ കൈമാറി. കൈവശ രേഖ കൈമാറുന്നതിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആകെ 154 പേർക്കാണ് കൈവശ രേഖകൾ കൈമാറിയത്. നാല് ഏക്കറുള്ള പത്ത് പേർക്കും നാല് ഏക്കറിൽ താഴെയുള്ള 144 പേർക്കുമാണ് രേഖകൾ ലഭി ച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.രാജഗോപാലൻ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി. താലൂക്ക് ലാൻഡ് ബോർ ഡ് മുൻ ചെയർമാൻ ടി.ആർ രജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ ഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ണൻ, പരപ്പ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് എം.ലക്ഷ്‌മി, ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) വിനോദ് മുല്ലശ്ശേരി സ്വാഗതം പറഞ്ഞു.
0 Comments