Ticker

6/recent/ticker-posts

കച്ചവടം നടത്തണമെങ്കിൽ 5000 രൂപ നൽകണം വിസമ്മതിച്ച യുവാവിന് മർദ്ദനമേറ്റു പൊലീസ് കേസ്

കാഞ്ഞങ്ങാട്: ഫുട്ബോൾ മൽസരം നടക്കുന്നതിനടുത്ത്
തട്ട കട നടത്തണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയും നൽകാത്ത വിരോധത്തിന്  തട്ടുകട ഉടമയെ കഴുത്തിന് പിടിച്ച തള്ളിയിട്ട് മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.പള്ളിക്കര ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സമീപത്ത് നടന്ന ഫുട്ബോൾ ടൂർണമെന്റിൻ്റെ ഭാഗമായി  സർബത്തും അവൽ മിൽക്ക് കച്ചവടവും നടത്തിയ പള്ളിക്കര ജോലി നഗറിലെ പി. ഹാരിസിനെ 48 യാണ് മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ചതെന്നാണ് പരാതി. കച്ചവടം നടത്താൻ 5000 രൂപ നൽകണമെന്ന് പറഞ്ഞാണ് അക്രമം.സംഭവവുമായി ബന്ധപ്പെട്ട്   അബ്ദുൽ റഹ്മാനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് സംഭവം. ഇരുമ്പ് വടി കൊണ്ട് കഴുത്തിനും മറ്റും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
Reactions

Post a Comment

0 Comments