കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിൽ
പൂച്ചക്കാട് സ്വദേശി ഉൾപ്പെടെ രണ്ട് പേരെ ആക്രമിച്ച സംഭവത്തിൽ നാല് പേരെ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ആവിക്കരയിലെ മിർഷാൻ, റംഷീദ്, ആഷിഖ്, വടകര മുക്കിലെ മുഹമ്മദ് ഷഫീഖ്എന്നിവരാണ് അറസ്റ്റിലാ യത്. മടക്കര ഹാർബർ പരിസരത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതികകളെ സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
പള്ളിക്കര പൂച്ചക്കാട്ട് താജുദ്ദീൻ സുഹൃത്തായ ഇതര സംസ്ഥാനക്കാരൻ എന്നിവരെയാണ് ആക്രമിച്ചത്. നയാ ബസാറിനടുത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മരവടി, പഞ്ച് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നിലത്ത് വീണപ്പോൾ നെഞ്ചിലടക്കം ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു
മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്നുമാണ് പരാതിയിലുണ്ട്.
0 Comments