Ticker

6/recent/ticker-posts

പൂച്ചക്കാട് കാർ കലുങ്കിലിടിച്ച് നാല് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : പള്ളിക്കര
പൂച്ചക്കാട് കാർ കലുങ്കിലിടിച്ച് നാല് 
പേർക്ക് പരിക്കേറ്റു. സംസ്ഥാന പാതയിൽ ഇന്ന് പുലർച്ചെ 3.30 മണിയോടെയാണ് അപകടം.പരിക്കേറ്റവരെല്ലാം ഗുരുവായൂർ സ്വദേശികളാണ്. ഗുരുവായൂരിൽ നിന്നും ഗോവയിലേക്ക് പോവുകയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പൂച്ചക്കാട്
ടൗണിൽ ഹോട്ടലിന് സമീപത്തായുള്ള കലുങ്കിലാണിടിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിനെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments