കാസർകോട്:ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരനായ മകന് ദാരുണാന്ത്യം. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാടി ബെള്ളൂറടുക്ക സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്. ബെള്ളൂറടുക്കയിലെ വീട്ടിൽ വെച്ച് മാതാവ് ചക്ക മുറിക്കുന്നതിനിടയിൽ ഓടി വന്ന കുട്ടി അബദ്ധത്തിൽ കത്തിയിൽ വീഴുകയായിരുന്നു. സാരമായി പരിക്ക് പറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
0 Comments