കാസർകോട്:കാസർകോട്ട് ഏഴ് പേരെ പൊലീസ് സംശയ സാഹചര്യത്തിൽ അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് 6 മണിക്ക് കാസർകോട് പൊലീസ് ആന ബാഗിലുവിൽ നിന്നുമാണ് ഏഴ് പേരെയും അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാൾ സ്വദേശികളായ മലായി റോയ് 32,അമൽ ബർമ 47,തപൻ സിംഗ് 27, സനിത് റോയി 34, റമീൻ റോയ് 34, മലപ്പുറം എടപ്പാളിലെ എം.രതീഷ് 42, പാലക്കാട് സ്വദേശി കെ പി . മുരളീധരൻ 53 എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ പശ്ചിമ ബംഗാൾ സ്വദേശി സുശാന്ത് റോയി 28യെ ആന ബാഗിലുവിൽ പണി നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്ത് വീണ് കിടക്കുന്ന നിലയിൽ കാണുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഈ സ്ഥലത്ത് നിന്നുമാണ് ഏഴ് പേരെയും സംശയ സാഹചര്യത്തിൽ കണ്ട് കസ്റ്റഡിയിലെടുത്തത്.
0 Comments