Ticker

6/recent/ticker-posts

തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി യുവതി അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് സ്വദേശിനി സത്യഭാമയാണ് 30 അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് സാബികാണ് ദൃശ്യങ്ങൾ പകർത്തിയത്.ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരും ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.പതിനഞ്ചുകാരന് ഇവര്‍ ലഹരി കൊടുക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയിൽ നിന്ന് ഇവർ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. തിരൂർ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭർത്താവ് സാബിക്കിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Reactions

Post a Comment

0 Comments