പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവും അനുഭവിക്കണം. 2021 ജൂൺ 25നും മുൻപുള്ള
പല ദിവസങ്ങളിലും പീഡനം നടന്നു.
മധൂർ ഉളിയത്തടുക്ക താമസിച്ചു വരുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്.
മാനസിക ക്ഷമത കുറവുള്ള കുട്ടിയെ പഴം പൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച് പ്രതി ഓടിക്കുന്ന ഓട്ടോ റിക്ഷയിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. ചെർക്കള ബേവിഞ്ച കാട്ടിൽ കൂട്ടി കൊണ്ടുപോയി ആയിരുന്നു പീഡനത്തിന് വിധേയ മാക്കിയത്. 376(3) ഐപിസി വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും 6 r/w 5(l) പോക്സോ വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും 1ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും 6r/w 5(k) പോക്സോ വകുപ്പ് പ്രകാരം 40 വർഷം കഠിന തടവിനും 1ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും 3r/w 4(2):പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും 363ഐപിസി വകുപ്പ് പ്രകാരം 7 വർഷം കഠിന തടവിനും 50,000രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക കഠിന തടവിനും 366 ഐപിസി വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 50,000/- രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക കഠിന തടവിനും 370(4) ഐപിസി വകുപ്പ് പ്രകാരം 10 വർഷം കഠിന തടവിനും 50,000രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക കഠിന തടവിനു മാണ് ശിക്ഷിച്ചത്. കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ആണ് ശിക്ഷി വിധിച്ചത്.കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ മൊഴി രേഖപെടുത്തി കേസ് രജിസ്റ്റർ ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും അന്നത്തെ വനിതാ സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന സി. ഭാനുമതി യാണ്. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രൊസി ക്യൂട്ടർ എ.കെ.
0 Comments