ജില്ലയിലെ പ്രധാന നേതാക്കളിൽ ഒരാളായ രാഘവൻ
മുൻ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ കൂടെ ദീർഘകാലം പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനമൊഴിഞ്ഞത് നേതൃത്വം നിരന്തരമായി അവഗണിക്കുന്നതിനെ തുടർന്നാണെന്നാണ് സൂചന.
ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഏതാനും പേരെ ഉൾപ്പെടുത്തിയപ്പോഴും രാഘവനെ തഴിഞ്ഞതായി പരാതി ഉയർന്നിരുന്നു. പാർട്ടി നിരന്തരം തഴയുന്നു എന്ന പരാതിയിലാണ് രാജി എന്നാണ് അറിയുന്നത്.
0 Comments