കാസർകോട്:ആൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്ററ് ചെയ്തു. മറ്റൊരു കേസിൽ 14കാരിയെ പീഡിപ്പിച്ച 65 കാരൻ പിടിയിലായി. ഉപ്പള ആർ.എസ് റോഡിലെ ഷെയ്ഖ് മൊയ്തീനെ 40 യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന 14 വയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച 65 കാരനെയും മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ പ്രതിവർഷങ്ങൾക്ക് മുൻപ് കാസർകോട് ജില്ലയിലെത്തിയതാണ്. ഒപ്പം താമസിച്ചിരുന്ന യുവതിയുടെ മകളുടെ മകളെയാണ് പ്രതി പീഡിപ്പിച്ചത്. മൊയ്തീൻ സ്വന്തം കടയിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രണ്ട് പ്രതികളെയും കോടതി റിമാൻ്റ് ചെയ്തു.
0 Comments