കാഞ്ഞങ്ങാട് :16 വയസുകാരിയുടെ പരാതിയിൽ റജിസ്ട്രർ ചെയ്ത പോക്സോ കേസിൽ രണ്ട് കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് പൊലീസും റജിസ്ട്രർ ചെയ്ത കേസുകളിലാണ് പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്ന് വ്യക്തമായത്. തുടർന്ന് ഇരുവരെയും കണ്ടെത്തിയ പൊലീസ് കാസർകോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കുകയായിരുന്നു. കേസുകളിൽ വിവരങ്ങൾ ശേഖരിച്ച ശേഷമായിരുന്നു ഹാജരാക്കിയത്. പിന്നീട് ഇരുവരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. 17, 18 വയസ് പ്രായമുള്ളവരെയാണ് ഹാജരാക്കിയത്. സംഭവം നടക്കുന്ന സമയത്ത് 18 കാരന് പ്രായപൂർത്തിയായിരുന്നില്ല. 2023,24വർഷത്തിൽ തെയ്യം കാണാൻ പോയ സമയത്ത് റോഡിൽ വച്ച് ചുംബിച്ച ന്നും ബന്ധു വീട്ടിലെത്തിയപ്പോൾ ഉപദ്രവിച്ചെന്നുമുള്ള പരാതികളിലായിരുന്നു കേസ്.
0 Comments