22 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. ഇന്നലെ
വൈകീട്ട് 3.30 നും
രാത്രി 10 മണിക്കുമിടയിലാണ് വൻ കവർച്ച. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന സിറാജുദ്ദീൻ്റെ ഭാര്യ എം.കെ. ജുസ്സിലയുടെ വീട്ടിലാണ് കവർച്ച. വീട്ടുകാർ പുറത്ത് പോയ സമയത്ത് വാതിൽ തകർത്ത കവർച്ചാ സംഘം കിടപ്പ് മുറിയിലെ അലമാരയിൽ നിന്നും ആഭരണങ്ങൾ കവരുകയായിരുന്നു. മാല, മോതിരം, നക്ലസുകൾ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂരിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങിവരുന്നതിനിടെയാണ് കവർച്ച.
0 Comments