Ticker

6/recent/ticker-posts

ഹോസ്ദുർഗ് താലൂക്ക് ഓഫീസിൽ നിന്നും വിരമിക്കുന്ന കെ.വി. രാധാമണിക്ക് ഉണ്ണിക്കണ്ണൻ ബസിൽ വേറിട്ടൊരു യാത്രയയപ്പ്

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് താലൂക്ക് ഓഫീസിൽ നിന്നും ഇന്ന് വിരമിക്കുന്ന കെ.വി. രാധാമണിക്ക് ഉണ്ണിക്കണ്ണൻ ബസിനുള്ളിൽ വേറിട്ടൊരു യാത്രയയപ്പ് .
റവന്യൂ സർവീസിൽ 19 വർഷത്തെ  സേവനത്തിനു ശേഷമാണ് രാധാമണി ഹോസ്ദുർഗ് താലൂക്ക് ഓഫീസിൽ നിന്നും വിരമിക്കുന്നത്.  രാധാമണിക്ക്   പൊതാവൂർ - കാഞ്ഞങ്ങാട് റൂട്ടിലോടുന്ന
ഉണ്ണിക്കണ്ണൻ ബസിലാണ് മറ്റ് യാത്രക്കാരെ സാക്ഷിയാക്കി ഗംഭീര
യാത്രയപ്പ് നൽകിയത്. ബസ് കണ്ടക്ടർ പ്രശാന്ത് ഉപഹാരം നൽകി. ആറു വർഷത്തിൽ അധികമായി ഉണ്ണിക്കണ്ണനിലെ നിത്യ യാത്രികയാണ് രാധാമണി.
Reactions

Post a Comment

0 Comments