കാസർകോട്:ഓൺലൈൻ വഴി പണം നിക്ഷേപിച്ച ആൾക്ക് 30 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് സ്വദേശി കാഞ്ചിപുരയിലെ സന്ദീപ് കുമാർ ചൗറസ്യ 53യുടെ പരാതിയിൽ കാസർകോട് സ്വദേശി പ്രകാശ് കുമാറിനെതിരെയാണ് കേസ്. 3046038 രൂപയായിരുന്നു നിക്ഷേപിച്ചത്. ഇക്കഴിഞ്ഞ ഏപ്രീൽ 3,4 തീയ്യതികളിലായാണ് പണം നിക്ഷേപിച്ചത്. ഓൺലൈൻ ട്രേഡിംഗ് ചെയ്ത് കൂടുതൽ ലാഭവിഹിതം നൽകാമെന്ന വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു.
0 Comments