Ticker

6/recent/ticker-posts

പള്ളിക്കര കല്ലിങ്കാലിൽ മയക്ക് മരുന്ന് വേട്ട യുവ എഞ്ചിനീയർ അടക്കം മൂന്ന് പേർ അറസ്റ്റിൽ, ഇന്നോവ കാർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :പള്ളിക്കര കല്ലിങ്കാലിൽ മയക്ക് മരുന്ന് വേട്ട. യുവ എഞ്ചിനീയർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. പ്രതികളുടെ
ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു.
കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്
 കാസർകോട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി. പി. ജനാർദ്ദനൻ  എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
 4. 813 ഗ്രാം മെത്താംഫിറ്റമിനും മെത്താംഫിറ്റമിൻ കലർന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇന്നോവ കാറും പിടിച്ചെടുത്തു. കല്ലിങ്കാലിലെ എഞ്ചിനിയറായ
 ഫൈസലിൻ്റെ പ്ലാൻ വരയ്ക്കുന്ന സ്ഥാപനത്തിൽ വെച്ച് ആണ് പ്രതികൾ പിടിയിലായത്.  ചട്ടഞ്ചാൽ കുന്നാറ സ്വദേശി കെ.  അബ്ബാസ് അറഫാത്ത്  26,  മുട്ടത്തൊടി  സന്തോഷ് നഗറിലെ മുഹമ്മദ് ആമീൻ 21 , പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയർ പി.എം. ഫൈസൽ  38 എന്നിവരാണ് അറസ്റ്റിൽ ആയത്.
   അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി. കെ. വി . സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രാജേഷ് , വി . വി .ഷിജിത്ത് , പി .
ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ എന്നിവരും പ്രതികളെ പിടികൂടാൻ
 ഉണ്ടായിരുന്നു. കാസർകോട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ ,ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ  സംഭവസ്ഥലത്ത് സഹായത്തിനായി എത്തിയിരുന്നു മുറിയിലുണ്ടായിരുന്ന  പ്രതികളെ മതിയായ ബലം പ്രയോഗിച്ചാണ് കീഴ്പെടുത്തിയത്.
Reactions

Post a Comment

0 Comments