കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിലെ ബാങ്കിൽ നിന്നും രാത്രി നിർത്താതെ അലാറം മുഴങ്ങിയത് ആശങ്കക്കിടയാക്കി. വിവരമറി ഞ്ഞ്പൊലീസ് ബാങ്ക് പരിസരത്തേക്ക് പാഞ്ഞെത്തി. ബസ് സ്റ്റാൻ്റിനടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നുമാണ് ഇന്നലെ രാത്രി നിർത്താതെ അപായ ശബ്ദം മുഴങ്ങിയത്. രാത്രി തന്നെ പൊലീസ് എത്തിപരിശോധിച്ച് മറ്റ് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തി. രാത്രി മുഴുവൻ അലാറം മുഴങ്ങിയിരുന്നു. ഇന്ന് രാവിലെയാണ് തകരാറ് പരിഹരിക്കാനായത്. സാങ്കേതികതകരാറാണെന്ന് ബ്രാഞ്ച് മാനേജർ ഉത്തര മലബാറിനോട് പറഞ്ഞു. സാങ്കേതിക പ്രശ്നമുണ്ടായിരുന്നതിനാൽ ഇന്നലെ പകൽ ടെക്നീഷ്യനെത്തി തകരാറ് പരിഹരിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും തകരാറിലായി രാത്രിയിൽ മുഴുവൻ അലാറം മുഴങ്ങിയത്.
0 Comments