Ticker

6/recent/ticker-posts

പെരിയയിൽ മാലിന്യ ടാങ്കിൽ അഴുകിയ നിലയിൽ കണ്ട യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്:പെരിയ  നവോദയ നഗറിൽ പെട്രോൾ പമ്പിനോട് ചേർന്ന മലിന ജല ടാങ്കിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ അഴുകിയ  മൃതദേഹം തിരിച്ചറിഞ്ഞു. മരണത്തിലെ ദുരൂഹത അകററുന്നതിന് പൊലീസ് അന്വേഷണം തുടരുകയാണ്.
 ഒഡീഷാ സ്വദേശിയുടെ താണ് മൃതദേഹം എന്നാണ് തിരിച്ചറിഞ്ഞത്.  ഡോ മു ബോയ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 35 വയസ് പ്രായം വരും.
സമീപത്തെ സ്വകാര്യ കോളേജ് കെട്ടിട നിർമ്മാണത്തിന് എത്തിയതായിരുന്നു യുവാവ്.ജോലിക്ക് എത്തിയ ദിവസം രാത്രി തന്നെ യുവാവിനെ  കാണാതായിരുന്നു.ഇവിടെ താമസസ്ഥലത്ത് എത്തിയപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.പിന്നാലെയാണ് കാണാതായത്.പമ്പിനോട് ചേർന്ന് 50 മീറ്റർ ദൂരത്തിലാണ് ഇവരുടെ താമസസ്ഥലം. പെരിയ യമുനി ഇൻറർനാഷണൽ സ്കൂളിന്റെ കെട്ടിട നിർമ്മാണത്തിന് എത്തിയ ആയിരുന്നു കാണാതായെങ്കിലും അന്വേഷിച്ചു കണ്ടെത്തിയിരുന്നില്ല.സംഭവുമായി ബന്ധപ്പെട്ട് ക്യാമ്പിൽ താമസിച്ച അതിഥി തൊഴിലാളികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു ബേക്കൽ പ്രിൻസിപ്പൽ എസ്ഐ സവ്യസാചി
യുടെ  നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു.മരണത്തിൽ സംശയങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു . 







...........

(
Reactions

Post a Comment

0 Comments