Ticker

6/recent/ticker-posts

അതിഞ്ഞാലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതരം

കാഞ്ഞങ്ങാട് :അതിഞ്ഞാലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെ അതിഞ്ഞാൽ പള്ളിക്ക് സമീപമാണ് അപകടം. അതിഞ്ഞാൽ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ മടിക്കൈക ന്നാടത്തെ അഷറഫ് 48,യാത്രക്കാരായ രണ്ട് അതിഥി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. മൂന്ന് പേരെയും മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ പൂർണമായും തകർന്നു. അതിഞ്ഞാലിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും പള്ളിക്കര ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.
Reactions

Post a Comment

0 Comments