മഞ്ചേശ്വരം ഹൊസബെട്ടു ചർച്ച് ബീച്ച് റോഡിലെ നവീൻ മൊന്തരെയുടെ വീട്ടിലാണ് കവർച്ച. ഇരു നില വീട്ടിലെ മുകൾ നിലയിലെ വാതിൽ കുത്തി തുറന്നാണ് കവർച്ച. കട്ടിലിലെ ബെഡിനടിയിലും അലമാരയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ഏപ്രിൽ 21ന് പൂട്ടിയിട്ട വീട്ടിലാണ് കവർച്ച. ഇന്നലെ വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments