കാഞ്ഞങ്ങാട് : ചുട്ട്പൊള്ളുന്ന ചൂടിൽ ട്രാഫിക് ഡ്യൂട്ടിചെയ്യവെ തലകറങ്ങി വീണ രണ്ട് ഹോം ഗാർഡുകൾക്ക് സാരമായി പരിക്കേറ്റു. രാവിലെ കാഞ്ഞങ്ങാട് സൗത്തിൽ ഡ്യൂട്ടിയിലിരുന്ന ഹോം ഗാർഡ് തല കറങ്ങി വീണു. റോഡിൽ തലയിടിച്ച് വീണ് തലക്ക് സാരമായി പരിക്കേറ്റ ഹോം ഗാർഡിനെ ആദ്യം ജില്ലാ ശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4 ന് കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്ത് മറ്റൊരു ഹോം ഗാർഡും കുഴഞ്ഞുവീണു. ഇദ്ദേഹത്തെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂട് വർദ്ധിച്ച സാഹചര്യത്തിൽ പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നതിന് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹോം ഗാർഡുകൾക്ക് ഇതൊന്നും ബാധകമാകുന്നില്ല. നഗരത്തിൽ പകൽ സമയത്ത് ഡ്യൂട്ടിയിലുള്ള ഹോം ഗാർഡുകൾ ചൂട് മൂലം വലിയ പ്രയാസമനുഭവിക്കുന്നുണ്ട്.
0 Comments