കാഞ്ഞങ്ങാട്:15 വർഷം മുമ്പ് കാണാതായ അമ്പലത്തറ പൊലിസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തെളിവുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുഴയിൽ മുങ്ങി പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ പാണത്തൂർ പവിത്രംകയം ചാലിലാണ് സ്കൂബ ഡൈവിങ് സംഘം ഉൾപ്പെടെയുള്ള സന്നാഹത്തോടെ തിരച്ചിൽ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാണത്തൂർ ബാപ്പുങ്കയത്തെ ബിജു പൗലോസിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങിയാണ് തിരച്ചിൽ നടത്തിയത്. പെൺകുട്ടിയുടെ മൃതദേഹം പവിത്രംകയം ചാലിൽ കല്ലു കെട്ടി താഴ്ത്തിയിരുന്നതായി ബിജു പൗലോസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പെൺകുട്ടിയുടെ ശരീരാവ ശിഷ്ടങ്ങൾ കണ്ടെത്താനാണ് ഇന്നലെ ചാലിൽ തിരച്ചിൽ നടത്തിയത്. ക്രൈംബ്രാഞ്ച് എസ്. പി. പ്രജീഷ് തോട്ടത്തിൽ, ഡിവൈ. എസ്. പി മധുസൂദനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ഫോറൻസിക് വിഭാഗവും റവന്യൂ വിഭാഗവും പരിശോധനയിൽ പങ്കാളികളായി. രാജപുരം എസ്.ഐ പ്രദീ പ് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ബന്തവസ് ഏർപ്പെടുത്തി. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിക സ്റ്റഡിയിൽ വിട്ടു നൽകിയത്. പെൺകുട്ടിയെ താമസിപ്പിക്കുകയും പ്രതി താമസിച്ചിരുന്ന മഡിയൻ ക്വാർട്ടേഴ്സിൽ തെളിവെടുപ്പിന് കൊണ്ട് പോകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
0 Comments