Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് പുതിയ കോട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ഓടയിൽ മൃതദേഹം

കാഞ്ഞങ്ങാട് :പുതിയ കോട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ഓടയിൽ മൃതദേഹം. പോസ്ററ് ഓഫീസിന് മുന്നിൽ സംസ്ഥാന പാതക്കരികിലെ ഓടയിലാണ് മരിച്ച് കിടക്കുന്നതായി കണ്ടത്. ഇന്ന് ഉച്ചക്ക് ശേഷമാണ് കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കറുത്ത ഷർട്ടും കാവി മുണ്ടുമാണ് വേഷം. ഓടയിലെ വെള്ളത്തിലാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. പടന്നക്കാട്ടെ ശ്രീധരനാണ് 55 മരിച്ചതെന്ന്
വൈകിട്ടോടെ തിരിച്ചറിഞ്ഞു.
Reactions

Post a Comment

0 Comments