Ticker

6/recent/ticker-posts

സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട് :സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അറസ്ററിലായി റിമാൻഡിലുള്ള യുവതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
 കഴിഞ്ഞ
27 ന്  ചെറുവത്തൂർ പയ്യങ്കി സ്വദേശിനി യുടെ വീട് തുറന്ന് അലമാരയിൽ സൂക്ഷിച്ച 3 .5 പവൻ വരുന്ന സ്വർണാ ഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയായ തുരുത്തി അസ്സൈനാർമുക്ക് സ്വദേശിനി കെ. ബിന്ദുവിനെ44 യാണ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് ഒന്ന് കോടതി ചന്തേര പൊലീസിന്റെ കസ്ററഡിയിൽ വിട്ടത്. വീടിന്റെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നാണ് യുവതി മോഷണം നടത്തിയത്. പരാതിക്കാരിയായ സ്ത്രീ  മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിൽ ആയിരുന്നു മോഷണം. വീടിന്റെ പരിസരത്തു സൂക്ഷിച്ച താക്കോൽ എടുത്ത് തുറന്നാണ് മോഷണം . പരാതി ലഭിച്ചയുടൻ  അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ വീടുമായി നല്ല പരിചയം ഉള്ള ആരോ ആണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കിയ പൊലീസ് പരിസരവാസിലകൾ  ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും സി സി ടി വി ദൃശ്യങ്ങൾ  പരിശോധിച്ച് യുവതിയെ പിടികൂടുകയായിരുന്നു.  
 മോഷ്ടിച്ച മാല ജ്വല്ലറിയിൽ വിൽക്കുകയും പുതുതായി വാങ്ങിയ ഒരു മാലയും രണ്ട് മോതിരവും  52000 രൂപയും പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഈ മാസം 7 വരെയാണ് പ്രതിയെ ചന്തേര പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി സ്വർണം വിറ്റ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
Reactions

Post a Comment

0 Comments