കാഞ്ഞങ്ങാട് :
സ്വകാര്യ ആശുപത്രിയിൽ നിന്നും ഹോം നഴ്സിൻ്റെ പണവും രേഖകളും കവർന്നു മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6.30 മണിയോടെ മൻസൂർ ആശുപത്രിയിലാണ് മോഷണം. തിരക്കൊഴിഞ്ഞ സമയത്തെത്തിയ മോഷ്ടാവ് രോഗിയുടെ മുറിയിൽ കയറി കൂട്ടിരിപ്പിനുണ്ടായിരുന്ന ഹോം നഴ്സിൻ്റെ പണവും രേഖകളുമടങ്ങിയ പേഴ്സ് കവർന്ന് രക്ഷപ്പെടുകയായിരുന്നു. ആശുപത്രി കൗണ്ടറിലും മോഷണ ശ്രമം നടത്തി. കൗണ്ടറിൽ നിന്നും പ്ലാസ്റ്റിക്
കവർ എടുത്ത് പേഴ്സ് അതിലിട്ട് കടന്നു കളയുന്ന ദൃശ്യമാണ് ലഭിച്ചത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
0 Comments