നീലേശ്വരം :മുപ്പത് പൊറോട്ടക്ക് ഒപ്പം ചാറ് കൊടുത്തില്ലെന്ന് പറഞ്ഞ് ഹോട്ടലുടമക്ക് മർദ്ദനം. പരാതി പ്രകാരം മൂന്ന് പേർക്ക് എതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കിനാനൂർ ചോയ്യം കോട് ഹോട്ടൽ നടത്തുന്ന വെ ഉള്ളൂർ സ്വദേശി എ. ഖമറുദ്ദീനാണ് 61 മർദ്ദനമേറ്റത്. ഇദ്ദേഹം നൽകിയ പരാതിയിൽ അരുൺ രാജ്, കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി 9.30നാണ് സംഭവം. തടഞ്ഞു നിർത്തി അശ്ലീലഭാഷയിൽ ചീത്ത വിളിച്ചും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൈ കൊണ്ടടിച്ച് ദേ ഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments