നീലേശ്വരം: ശക്ക് തമായ കാറ്റിലും മഴയിലും കിനാനൂർ. കരിന്തളത്ത് വീട് തകർന്നു വരഞ്ഞു രിലെ കെ കുഞ്ഞിരാമന്റെ വീടാണ് തകർന്നത്. രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. അടുക്കളഭാഗം പൂർണ്ണമായും തകർന്നു. കുഞ്ഞിരാമനും എൺപത് വയസ് പ്രായമായ അച്ചനും മായിരുന്നു വീട്ടിലു ണ്ടായിരുന്നത്. ഭാര്യയും മക്കളും കാസർഗോട്ടെ വീട്ടിലായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.കാഞ്ഞങ്ങാട് കൂളിയങ്കാലിൽ ഇറിഗേഷൻ പമ്പ് ഹൗസിനോട് ചേർന്നുള്ള തെങ്ങ് കടപുഴകി വീണു. ടി. പി . അഷറഫിൻ്റെ വീടിന് മുന്നിലേക്കാണ് വീണത്. വീടിന് മുൻവശം കോൺഗ്രീറ്റ് തൂണിലേക്കാണ് വീണത്. ചെറിയ നാശനഷ്ടമുണ്ടായി. ഇന്ന് രാവിലെയാണ് തെങ്ങ് വീണത്.
0 Comments