കാഞ്ഞങ്ങാട് :കനത്ത മഴയിൽ നീലേശ്വരം പൊടോത്തുരുത്തി ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. ഏക്കർ കണക്കിന് പ്രദേശങ്ങൾ ഈ ഭാഗത്ത് വെള്ളത്തിനടിയിലായി. ചെറുപനത്തടിയിൽ പാണത്തൂർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞു. ഗതാഗതതടസമില്ല. അരയി പുഴകര കവിഞ്ഞ് പാലത്തിന് മുകളിൽ വെള്ളം കയറി. ഗതാഗതതടസമുണ്ട്. പുതിയ കോട്ട ചർച്ചിന് പിറകിൽ വലിയ കല്ലുകളും മണ്ണ് ഇട്ടകളും റോഡിൽ വീണു. കൂളിയങ്കാലിൽ ആസ്യയുടെ ഓടിട്ട വീട് തകർന്നു. വയോധിക മകളുടെ വീട്ടിൽ പോയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കരിന്തളം
അണ്ടോളിലെ എ. മധുവിന്റെ വീടിന് പിറക് വശത്ത് മണ്ണ് ഇടിഞ്ഞു വീണു.കരിന്തളം വേളൂരിൽ മരം പൊട്ടി വീണ് വൈദ്യൂതി ലൈൻ തകർന്നു.മൊഗ്രാൽ ,നീലേശ്വരം, ഉപ്പള നദികളിൽ ഓറഞ്ച് അലർട്ട്
കാര്യങ്കോട് പുഴയിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു.പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽ തകർന്നു.
0 Comments