കാഞ്ഞങ്ങാട് :ട്രാഫിക് ഡ്യൂട്ടിയിലുള്ളഹോം ഗാർഡിനെ ചീത്ത വിളിച്ചെന്ന പരാതിയിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസ്. തോയമ്മലിലെ കെ.മണി 52 യുടെ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. കോട്ടച്ചേരിയിൽ ഡ്യൂട്ടി ചെയ്ത് വരവെ പുതിയ കോട്ട ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് ഓടിച്ചു വന്ന കാറിൻ്റെ ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി. കാർ ഓടിച്ച ആളുടെ ഫോട്ടോ എടുത്തതിനും കാർ നിർത്താൻ ആവശ്യപ്പെട്ടതിനുമായിരുന്നു അസഭ്യം.
0 Comments