കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പതിനൊന്ന് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. മംഗലാപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികളിൽ ഒരാളെ ഇന്ന് ഉച്ചയോടെ മംഗലാപുരത്ത് നിന്നും മേൽപ്പറമ്പ പൊലീസ് പിടികൂടുകയായിരുന്നു.
മുക്കുന്നോത്തെ മുഹമ്മദ് സമീറാണ് 35 അറസ്റ്റിലായത്. പ്രതിയെ മേൽപ്പറമ്പ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.
ബാരമുക്കുന്നോത്തെ വീട്ടിൽ നിന്നും മേൽപ്പറമ്പ പൊലീസ് കഴിഞ്ഞ 25 ന് രാത്രിയിൽ
11.190 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. സമീറിൻ്റെ സഹോദരൻ മുനീറും കേസിൽ പ്രതിയാണ്. ഈ പ്രതിയെ പിടികൂടാനായില്ല. രഹസ്യ വിവരത്തെ തുടർന്ന് വീട് റെയിഡ് ചെയ്താണ് കഞ്ചാവ് പിടിച്ചത്. ഇരു നില വീട്ടിലെ മുകൾ നിലയിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
0 Comments