Ticker

6/recent/ticker-posts

കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കാഞ്ഞങ്ങാട് :കാപ്പ ചുമത്തി നാടുകടത്തിയിട്ടും വിലക്ക് ലംഘിച്ച് കാഞ്ഞങ്ങാട്ടെത്തിയ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് റിപ്പോർട്ടിൽ റിപോർട്ട് നൽകും.
 കാസർകോട് ജില്ലയിലേക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ മാവുങ്കാൽ കല്യാൺ റോഡിലെ കെ.
 സുധീഷിനെയാണ് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നത്.
 ഉത്തരവ്  ലംഘിച്ച് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും മറ്റും കറങ്ങി നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  ഹോസ്ദുര്‍ഗ് പൊലീസ്  ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇന്‍സ്പെക്ടര്‍ പി.വി.വരുണ്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ് കുമാര്‍ , സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് മാണിയാട്ട്, പി. പി. രമിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് സുധീഷിനെ പിടികൂടിയത്.ഹോസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ സുധീഷിനെ  ഇക്കഴിഞ്ഞ ഫെബ്രുവരി മാസമാണ് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി ആറ് മാസക്കാലത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയത്.
Reactions

Post a Comment

0 Comments