Ticker

6/recent/ticker-posts

എസ്.എസ്.എൽ.സിയിൽ മിന്നും വിജയം നേടി അഞ്ച് അന്തർ സംസ്ഥാന വിദ്യാർത്ഥികളും നേപ്പാൾ വിദ്യാർത്ഥിയും

കാഞ്ഞങ്ങാട്:എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും വിജയം നേടി ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ നാല് വിദ്യാർത്ഥികൾ. വിജയിക്കണമെന്ന് തീരുമാനമെടുത്താൽ ഭാഷയോ നാടോ പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ഇതരസംസ്ഥാനക്കാരായ ഈ കുട്ടികൾ. ഛത്തീസ്ഗഡ് സ്വദേശിനി ഖുശ്ബു ഭായ്, ഝാർഖണ്ഡ് സ്വദേശിനി പ്രസില്ല ടിർക്കെ, പശ്ചിമബംഗാളിലെ ദീപക്ക് സമാജ് പതി , തമിഴ്നാട്ടുകാരി ആർ. ഋതിക എന്നിവരാണ് എസ്. എസ്.എൽ.സി പരീക്ഷ എഴുതി വിജയിച്ച് അഭിമാനമായത്. തമിഴ്നാട്ടുകാരി ഋതികക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. ഖുശ്ബു ഭായിക്ക് മൂന്ന് എ പ്ലസും പ്രസീല ടിർക്കെയ്ക്ക് ആറ് എ പ്ലസും ദ്വീപ് സമാജ് പതിക്ക് രണ്ട് എ പ്ലസുമാണ് ലഭിച്ചത്. ഇരു സംസ്ഥാനക്കാരാണെങ്കിലും പ്രസീലയും ഖുശ്ബുഭായും അടുത്ത ബന്ധുക്കളാണ്. ബെനഡിക്ട് ടിർക്കെ - ഗുൽനെത്ത ദമ്പതികളുടെ മകളാണ് പ്രസില്ല.പ്രസില്ലയുടെ മാതൃ സഹോദരൻ്റെ മകളാണ് ഖുശ്ബു. മാതാപിതാക്കളി ല്ലാത്തതിനാൽ ഖുശ്ബു പ്രസില്ലയുടെ വീട്ടുകാരുടെ കൂടെയാണ് താമസിക്കുന്നത്. പൈരടുക്കത്ത് താമസിക്കുന്ന രമേശ് - ശാന്തി പ്രിയ ദമ്പതികളുടെ മകളാണ് ഋതിക. അതിയാമ്പൂരിൽ താമസിക്കുന്ന തിലോക്ക് -ശ്രാവന്തി ദമ്പതികളുടെ മകനാണ് ദീപ് സമാജ് പതി. അച്ഛൻ അസുഖബാധിതനായതിനെ തുടർന്ന് അമ്മ ആശുപത്രി ജോലിയെടുത്താണ് കുടുംബം നോക്കുന്നത്. വർഷങ്ങളായി കുടുംബം കാഞ്ഞങ്ങാടിൻ്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നു. മലയാളി കുട്ടികളായി. ഇവരുടെ വിജയം നാടിനും അഭിമാനമായി. യു.പി മുതൽ വിദ്യാഭ്യാസം കാഞ്ഞങ്ങാട്ട് തന്നെയായിരുന്നു. ചായ്യോം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പത്താംതരം പരീക്ഷ എഴുതിയ ബീഹാർ വിദ്യാർഥി രാമൻ കുമാർ 16 മികച്ച വിജയം നേടി. സിബാൻ ജില്ലയിലെ സു ബാഷി ഗ്രാമത്തിലെ ചന്ദ്രശേഖർ പ്ര സാദ്-ഗിരിജ ദേവി ദമ്പതികളുടെ മകനാണ്. മരമിൽ കമ്പനിയിൽ തൊഴിലാളിയാണ് പിതാവ്. കുടുംബ സമേതം നീലേശ്വരംപാലാത്തടത്തെ വാടക ക്വാർ ട്ടേഴ്സിലാണ് താമസം. മലയാളികളായ മറ്റു വിദ്യാർഥികൾ ക്കൊപ്പം പഠനത്തിലും സ്പോർട്‌സിലും മുന്നിൽ തന്നെയാണ്. ഇഷ്ട വിഷയമെടുത്ത് ഇതേ സ്കൂളിൽ പ്ലസ് വണിന് പഠിക്കാനുള്ള ശ്രമത്തിലാണ് .നവീൻ കാമിയുടെ ഫുൾ എ. പ്ലസിനുണ്ട് ഒരു നേപാളി മധുരം. നേപാളിൽനിന്ന് തൊഴിൽ തേടിയെത്തിയ ദമ്പതികളുടെ മകൻ നവീൻ കാമി മലയാളം നെഞ്ചേറ്റി മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടി. ചട്ടഞ്ചാൽ ഹയർസെക്കൻഡ റി സ്കൂൾ വിദ്യാർഥിയായ നവീൻ ആദ്യമായല്ല നേട്ടം കൊയ്യുന്നത്. എൽ.എസ്.എസ്, യു. എസ്.എസ് പരീക്ഷകൾ നേടിയ നവീൻ കാമി സ്കൂളിലെ മിടുക്കനാണ്.20 വർഷം മുമ്പാണ് പിതാവ് നരിബാൻ കാമിയും മാതാവ് ഈശ്വരി കാമിയും കേരളത്തിൽ തൊഴി ൽ തേടിയെത്തിയത്. ക്വാറി തൊ ഴിലാളിയായ ഇവർ ബട്ടത്തൂരിലെ ക്വാറി ഉടമ അനുവദിച്ച വീട്ടിൽ താമസിച്ചാണ് ജോലി ചെയ്യുന്നത്. രണ്ടു കുട്ടികൾ പിറന്നതോടെ ജീവിതം കേരളത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു. അങ്ങനെ കരിച്ചേരി സ്കൂളിൽ മക്കളായ ദേബി കാമിയും നവീൻ കാമിയും വിദ്യാരംഭം കുറിച്ചു. അച്ഛനും അമ്മക്കും മലയാളം പൂർണമായും വഴങ്ങുന്നില്ലെങ്കിലും മക്ക ളായ ദേബി കാമിയും രണ്ടാമനായ നവീൻ കാമിയും ശുദ്ധ മലയാളികളായി വളർന്നു. മക്കളുടെ വിദ്യാഭ്യാസത്തിൽ അതീവ ശ്രദ്ധാലുക്കളായ മാതാപി താക്കൾ മലയാളം നിർബന്ധമാക്കി. ഇപ്പോൾ അവർ മലയാള മണ്ണിന്റെ സ്വന്തം മക്കളായി.

Reactions

Post a Comment

0 Comments