Ticker

6/recent/ticker-posts

പൊലീസ് വിലക്ക് ലംഘിച്ച് കാഞ്ഞങ്ങാട്ടെത്തിയ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : പൊലീസ് വിലക്ക് ലംഘിച്ച് തിരിച്ചെത്തിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. മാവുങ്കാൽ കല്യാൺ റോഡിലെ കെ.സുധീഷിനെ 25യാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് അലാമിപ്പള്ളി ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ഹോസ്ദുർഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കണ്ണൂർ മെഖല ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ ജനറലിൻ്റെ ഉത്തരവ് പ്രകാരം കാസർകോട് ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് 2025 ജനുവരി 27 മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് ലംഘിച്ചുകൊണ്ട് കാഞ്ഞങ്ങാട് പ്രദേശത്ത് കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. വിലക്ക് ലംഘിച്ചതിന് യുവാവിനെതിരെ കേസെടുത്തു.

Reactions

Post a Comment

0 Comments