Ticker

6/recent/ticker-posts

യുവാവിനെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി

കാസർകോട്:മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ പ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കരുതൽ തടങ്കലിലാക്കി . ജില്ലയിലെ രണ്ടാമത്തെ ആളാണ് ഇത്തരത്തിൽ അറസ്റ്റിലാകുന്നത് . നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ കാസർകോട് മുളിഞ്ച പത്വാടി സ്വദേശി  അസ്‌കർ അലി 27 യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ 3.407  കിലോ ഗ്രാം എം ഡി എം എ യും 642.65 ഗ്രാം കഞ്ചാവും, 96 .96 ഗ്രാം കൊക്കൈൻ  പിടികൂടിയ കേസിലും, മേല്പറമ്പ പൊലീസ് സ്റ്റേഷനിൽ 49 .30 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലും പ്രധാന പ്രതിയാണ്.കേരളത്തിലും കർണാടക കേന്ദ്രികരിച്ച് മയക്കുമരുന്ന് ശൃഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അസ്‌കർ അലി. പലതവണ മയക്കുമരുന്ന് കടത്തിക്കോണ്ടുവന്നതായി പൊലീസിന് സൂചന ലഭിച്ചു. മയക്കുമരുന്ന് സംഘത്തെ അമർച്ച ചെയ്യാൻ ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ ആളെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. 
 ജില്ലാ പൊലീസ് മേധാവി  ബി. വി. വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം കാസർകോട് ഡി വൈ എസ് പി സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂപ് കുമാർ , സബ് ഇൻസ്‌പെക്ടർ രതീഷ് ഗോപി, സീനിയർ സിവിൽ അബ്ദുൾ ഷുക്കൂർ, സിവിൽ ഓഫീസർമാരായ വിജയൻ , വന്ദന, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലയിൽ ലഹരിമാഫിയയെ അമർച്ച ചെയ്യാൻ വരും ദിവസങ്ങളിൽ ഇത്തരം കുറ്റകൃത്യത്തിൽ ഏർപെടുന്നവർക്കെതിരെ കടുത്ത നടപടി തുടരുമെന്ന ജില്ലാ പൊലീസ് മേധാവി മുന്നിറിപ്പ് നൽകി .
Reactions

Post a Comment

0 Comments