കാഞ്ഞങ്ങാട്: ദേശീയ പാത സർവ്വീസ് റോഡിന്റെ കുഴിയിൽ ഓട്ടോറിക്ഷമറിഞ്ഞു. പെരിയ ടൗണിലെ കുഴിയിലാണ് ഓട്ടോ വീണത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അടിപ്പാതക്ക് സമീപം പടിഞ്ഞാറ് ഭാഗ ത്തെ കുഴിയിലാണ് ഓട്ടോ മറിഞ്ഞത്. സർവീസ് റോഡിനോടനബന്ധിച്ച് ഈ ഭാഗത്ത് വലിയ കുഴി എടുക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഓട്ടോ കുഴിയിൽ നിന്ന് പുറത്തെടുത്തു. വീതി കുറഞ്ഞ സർവ്വീസ് റോഡാണ് ഈ ഭാഗത്തുള്ളത്. കാൽനട യാത്രയും ദുഷ്കരമാണ്. കുഴിക്ക് മറയില്ലാത്തതി നാൽ രാത്രി സമയങ്ങളിൽ തുടർന്നും അപകടസാധ്യതയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
0 Comments