കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് വീണ് കിടന്ന ഒന്നേകാൽ പവൻ്റെ സ്വർണമാല കൈക്കലാക്കിയുവതികൾ കടന്നു കളഞ്ഞു. ഇന്ന് ഉച്ചക്ക്പള്ളിക്കര പള്ളിപ്പുഴയിലാണ് സംഭവം. അസീസിൻ്റെ വീട്ട് മുറ്റത്ത് നിന്നും വീണ് കിട്ടിയ ആഭരണവുമായാണ് സ്ത്രീകൾകടന്നത്. അസീസിൻ്റെ മകൾ പത്ത് വയസുകാരി ആഫിയയുടെ കഴുത്തിൽ നിന്നും കളിക്കുന്നതിനിടെ വീണ ആഭരണമാണ് മോഷ്ടിച്ചത്.സഹായം ചോദിച്ചെത്തിയ രണ്ട് സ്ത്രീകൾ സ്ത്രീകൾ മുറ്റത്ത് നിന്നും മാല പെറുക്കിയെടുക്കുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചു. ഈ സമയം മുതിർന്നവർ വീട്ടിലുണ്ടായിരുന്നില്ല. കുട്ടികൾ പുറത്ത് കളിക്കുകയായിരുന്നു. മാല കഴുത്തിൽ കാണാത്തതിനെ തുടർന്ന് വൈകീട്ട് വീട്ടിലെ ക്യാമറ ദൃശ്യം പരിശോധിച്ചപ്പോഴാണ് സ്ത്രീകൾ മാലപെറുക്കിയെടുക്കുന്നതായി കണ്ടത്. പല ഭാഗത്തും ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ട് കിട്ടിയില്ല. തമിഴ്നാട്ടുകാരോ, കർണാടകക്കാരോ ആയ നാടോടി സ്ത്രീകളാണിവരെന്ന് സംശയിക്കുന്നു. ബേക്കൽ പൊലീസിൽ പരാതി നൽകി. ഇവരെ കുറിച്ച് വിവരം ലഭിക്കുന്ന വർ 9645877700 എന്ന നമ്പറിലോ പൊലീസിലോ അറിയിക്കണമെന്ന് വീട്ടുകാർ അറിയിച്ചു.
0 Comments