കാസർകോട്:വാട്സാപ്പ് ഗ്രൂപ്പ് വഴി മത സ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച ആളെ കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്സാപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വോയിസ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയും ചൗക്കി കാരോട് സ്കൂളിന് സമീപം താമസിക്കുന്ന അബ്ദുൾ ലത്തീഫിനെ47 പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നളിനാക്ഷൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ് ,എ. വി. പ്രേമരാജൻ , സീനിയർ സിവിൽ ഓഫീസർമാരായ ദിലീഷ് , സവാദ് അഷ്റഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി. ഇത്തരം പ്രവർത്തിയിൽ ഏർപെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
0 Comments