കാഞ്ഞങ്ങാട് :
മാണിക്കോത്ത് പഴയ പള്ളികുളത്തിൽ
കുളിക്കാൻ ഇറങ്ങി മുങ്ങി മരിച്ച രണ്ട് കുട്ടികളെയും തിരിച്ചറിഞ്ഞു. ഇന്ന്
വൈകിട്ട് നാല് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം .
പാലക്കി സ്വദേശി
അസീസിൻ്റെ മകൻ
9 വയസ്സുകാരൻ
അഫാസ് ,
ഹൈദറിൻ്റെ മകൻ 11 വയസ്സുകാരൻ അൻവർ എന്നിവരാണ്
മരിച്ചത്.
ഗുരുതരാവസ്ഥയിലായ
ഹാഷിഫിനെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ മരണപ്പെട്ട അൻവറിന്റെ സഹോദരനാണ് ഹാഷിഖ് .കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ
കുളത്തിൽ വെള്ളം
ഉയർന്നിരുന്നു.
0 Comments