അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ 128 പേർ മരിച്ചതായി ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് തകർന്നു വീണത്.220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലെ
61 വിദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി യാത്ര ചെയ്തിരുന്നതായി വിവരം. ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് തകർന്നത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. 625 അടി ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് പതിച്ചെന്നാണ് വിവരം. മരണ സംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്.
0 Comments