കല്ലൂരാവി പ്രദേശത്തെ. സുധാകരൻ, കെ. ന്നുനിത, പി.സി. അബ്ദുൾ റഹ്മാൻ, കെ.കെ. മുനീറ ഉൾപെടെയുള്ള വരുടെ വീടുകളിൽ വെള്ളം കയറി.കയറി.നോർത്ത് കല്ലുരാവി 37ാം വാർഡ് എം.ഷുഹൈബിൻ്റെ വീട്ടിലും വെള്ളം കയറി. സൗത്ത് സ്കൂൾ റോഡും പരിസരത്തും വെള്ളമാണ്.
ബേളൂർ വില്ലേജിൽ ഒടയംചാൽ വളവിൽ വീട്ടിൽ മനോജിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. മണ്ണ് നീക്കം ചെയ്തു.
വീട്ടിലെ താമസക്കാരായ 5 പേരെ സമീപമുള്ള ബന്ധു വീട്ടിലേക്കു മാറ്റി താമസിപ്പിച്ചിട്ടുണ്ട്.കിളിയളം ബാനം റോഡിൽ വരഞ്ഞുരിൽ മണ്ണിടിഞ്ഞ് എ. രാധാമണിയുടെ വീട് അപകട ഭീഷണിയിലായി.
0 Comments