Ticker

6/recent/ticker-posts

വിവാഹ വീട്ടിൽ വെള്ളം കയറി കല്യാണം ഓഡിറ്റോറിയത്തിലേക്ക് മാറ്റി

കാഞ്ഞങ്ങാട് :വിവാഹ വീട്ടിൽ വെള്ളം കയറി കല്യാണം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇന്ന് വീട്ടിൽ നടക്കേണ്ട വിവാഹ ആഘോഷവും സൽക്കാരവുമാണ് മാണിക്കോത്ത് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്.കല്ലൂരാവിനോർത്ത് 37 വാർഡിലെ അതിരി - നസീമ ദമ്പതികളുടെ മകൾ ഫളീലയുടെ വിവാഹാഘോഷ ചടങ്ങാണ്  ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. ബേക്കൽ ഹദ്ദാദ് നഗറിലെ  
മുദസിറുമായി , ഫളീലയുടെ വിവാഹാഘോഷം ഇന്ന് വീട്ടിലാണ് നടക്കേണ്ടിയിരുന്നത്. ഇതിനായി വീട്ടുമുറ്റത്ത് വലിയ പന്തലും ഒരുക്കി. ഇന്നലെ വൈകീട്ട് തന്നെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി  ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും നടന്നു. എന്നാൽ രാത്രി തോരാതെ പെയ്ത മഴയിൽ രാവിലെയായപോഴേക്കും വധു ഗൃഹത്തിൽ വെള്ളം കയറി. വീടിന് ചുറ്റുപാടും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. മറ്റ് മാർഗമില്ലാതെയായ തോടെ വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. മഴയിൽ വെള്ളം കയറിയത്  മൂലം വലിയ സാമ്പത്തിക നഷ്ടം കുടുംബത്തിനുണ്ടായി.
Reactions

Post a Comment

0 Comments