Ticker

6/recent/ticker-posts

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ച യുവാവ് കാഞ്ഞങ്ങാട്ട് അറസ്റ്റിൽ

കാഞ്ഞങ്ങാട് :ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ച യുവാവ് കാഞ്ഞങ്ങാട്ട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കുശാൽ നഗറിലെ ക്വാർട്ടേഴ്സിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കുശാൽനഗർ സ്വദേശി കാർത്തികേയൻ എന്ന അച്ചു 20 ആണ് അറസ്ററിലായത്.
തിരുവനന്തപുരം ചിറയം കീഴ് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. ഹോസ്ദുർഗ് പൊലീസിൻ്റെ സഹായത്തോടെ ചിറയൻകീഴ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപായിരുന്നു സംഭവം. പ്രതി ട്രെയിൻ മാർഗം ചിറയിൻകീഴിലെത്തിയാണ് പീഡിപ്പിച്ചത്. ചിറയൻകീഴ് പൊലീസ് പോക്സോ പ്രകാരം യുവാവിനെതിരെ കേസെടുത്ത ശേഷം കാഞ്ഞങ്ങാട്ടെ ത്തുകയായിരുന്നു. പ്രതിയെ ചിറയൻകീഴിലേക്ക് കൊണ്ട് പോയി.
Reactions

Post a Comment

0 Comments