ജില്ലക്കാരായ മൂന്ന് പൊലീസ് ഓഫീസർമാർക്ക് എസ് പി മാരായി ഒരേ ദിവസം സ്ഥാനക്കയറ്റം.കാസർകോട് അഡീഷണൽ എസ്പി പി. ബാലകൃഷ്ണൻ നായർ,കണ്ണൂരിലെ അഡീഷണൽ എസ്പിമാരായ കെ .വി . വേണുഗോപാൽ, എം.പി. വിനോദ് എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.മൂന്ന് ഓഫീസർമാരും ജില്ലയിൽ പല ഘട്ടങ്ങളിലായി സേവനമനുഷ്ഠിച്ചിരുന്നു.ബാലകൃഷ്ണൻ നായർ പാലക്കുന്ന് സ്വദേശിയാണ്.വേണുഗോപാൽ ചീമേനി സ്വദേശിയും എം പി വിനോദ് ബളാൽ സ്വദേശിയുമാണ്.കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചവരാണ് മൂന്ന് ഓഫീസർമാരും.ബാലകൃഷ്ണൻ നായരും എംപി വിനോദും കാഞ്ഞങ്ങാട് ഡിവൈഎസ്പി മാരായി പ്രവർത്തിച്ചിരുന്നു.വേണുഗോപാൽ ഹോസ്ദുർഗ് എസ് ഐ ആയും ഇൻസ്പെക്ടറായും സേവനമനുഷ്ഠിച്ചിരുന്നു.
0 Comments