ഇന്നലെ രാത്രി കാറിലെത്തിയ സംഘത്തിമാണ് വാൾ വീശിയത്. നോർത്ത് കോട്ടച്ചേരി തെക്കെപ്പുറം കൃഷിഭവൻ്റെ പച്ചക്കറികടക്ക് സമീപം രാത്രി 9.15 നാണ് സംഭവം. തെക്കെപ്പുറത്തെ എം.മുഹമ്മദ് മുബാഷിന് 30 നേരെയാണ് വാൾ വീശിയത്. കഴുത്തിന് നേരെ വാൾ വീശിയെന്നും ഒഴിഞ്ഞ് മാറിയതിനാൽ മരണത്തിൽ നിന്നും രക്ഷപ്പെട്ടെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ സമീർ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയും നരഹത്യ ശ്രമത്തിനാണ് കേസ്. പ്രദേശത്ത് ലഹരി വിൽപ്പന എതിർത്തതാണ് വാൾ വീശാൻ കാരണമെന്ന് പരാതിയിൽ പറയുന്നു.
0 Comments